കര്‍ണ്ണാടകയില്‍ ഒന്നാം കക്ഷി കോണ്‍ഗ്രസ്‌ തന്നെയെന്ന് കെ മുരളീധരന്‍

single-img
13 May 2023

കര്‍ണ്ണാടകയില്‍ ഒന്നാം കക്ഷി കോണ്‍ഗ്രസ്‌ തന്നെയെന്ന് കെ മുരളീധരന്‍. തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമാകുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.

കര്‍ണാടകയില്‍ ബിജെപി തകര്‍ന്നടിഞ്ഞു. മോദി എന്ന മാജിക് കൊണ്ടു രക്ഷപെടാന്‍ കഴിയില്ല എന്ന് ബിജെപിക്ക് വ്യക്തമായി. ബിജെപിയെ നേരിടാന്‍ ഇപ്പോഴും കോണ്‍ഗ്രസ്‌ തന്നെയെന്ന് ഇതോടെ തെളിഞ്ഞുവെന്നും മുരളീധരന്‍ വ്യക്തമാക്കി.

കര്‍ണാടകയില്‍ ഏകദേശ ചിത്രം പുറത്തുവരുമ്ബോള്‍ കേവല ഭൂരിപക്ഷം കടന്നിരിക്കുകയാണ് കോണ്‍ഗ്രസിന്റെ ലീഡ്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകള്‍ ആവശ്യമുള്ളപ്പോള്‍ 120 സീറ്റിന്റെ ലീഡാണ് കോണ്‍ഗ്രസിനുള്ളത്. 72 സീറ്റിന്റെ ലീഡ് ബിജെപിക്കും 25 സീറ്റിന്റെ ലീഡ് ജെഡിഎസിനും എന്നതാണ് ഒടുവില്‍ ലഭിക്കുന്ന കണക്ക്. ബിജെപിയും ജെഡിഎസും ചേര്‍ന്നാല്‍ പോലും മൂന്നക്കം കടക്കാനാകാത്തതാണ് നിലവിലെ അവസ്ഥ എന്നിരിക്കെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോണ്‍ഗ്രസിന് ഭരണം നേടാനുള്ള സാധ്യതയാണ് ഉള്ളത്.