അതിനെ പറ്റി ആ രാജ്യങ്ങൾ ആലോചിക്കട്ടെ; കാതലിന്റെ ഗൾഫ് രാജ്യങ്ങളുടെ വിലക്കിൽ ജിയോ ബേബി

single-img
23 November 2023

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന ചിത്രമാണ് കാതൽ. തിയേറ്ററുകളിൽ ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതേസമയം ഈ സിനിമ പ്രദർശിപ്പിക്കുന്നതിന് ഖത്തർ കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിരുന്നു.

ചിത്രത്തിന്റെ ഉള്ളടക്കത്തെ തുടർന്നാണ് വിലക്കേർപ്പെടുത്തയത്. ഈ സിനിമയുടെ പ്രമേയം അറബ് രാജ്യങ്ങളുടെ മൂല്യങ്ങൾക്ക് വിരുദ്ധമായ ആശയമാണെന്ന വിലയിരുത്തലിൽ ആയിരുന്നു ഇത്. ഖത്തർ കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ സെൻസർ ബോർഡുകളാണ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത്. ഇതോടൊപ്പം, ഒമാൻ, ബഹറിൻ തുടങ്ങിയ രാജ്യങ്ങളിലെ സെൻസർ ബോർഡുകളും പ്രദർശിപ്പിക്കാൻ അനുമതി നൽകിയിരുന്നില്ല.

ഇപ്പോൾ, ഈ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ ജിയോ ബേബി. 2018ൽൽ ഇന്ത്യ നിയമങ്ങൾ മാറ്റിയെഴുതിയെന്നും ഗർഫ് രാജ്യങ്ങൾ വിലക്കിനെ പറ്റി സ്വയം ആലോചിക്കട്ടെയെന്നും ജിയോ ബേബി പറഞ്ഞു.

ജിയോ ബേബിയുടെ വാക്കുകൾ ഇങ്ങിനെ :

‘നമ്മുടെ രാജ്യത്ത് കുഴപ്പമില്ല. ഇവിടെ നമ്മൾ കാണിച്ചല്ലോ. 2018ൽ നമ്മൾ നിയമം വരെ മാറ്റിയെഴുതി. മറ്റ് രാജ്യങ്ങളിൽ അത് വന്നിട്ടില്ല. സിനിമ കാണിക്കാൻ പറ്റിയിട്ടില്ല അതിനെ പറ്റി ആ രാജ്യങ്ങൾ ആലോചിക്കട്ടെ. ഇതുപോലെയുള്ള സിനിമകൾ അവർക്ക് ആലോചിക്കാൻ കാരണമാകട്ടെ’ ജിയോ ബേബി പറഞ്ഞു.