ഹോളി ആഘോഷത്തിന്റെ പേരില്‍ ജാപ്പനീസ് വനിതയെ കടന്നുപിടിച്ചു; മൂന്നു പേര്‍ പിടിയില്‍

single-img
11 March 2023

ഹോളി ആഘോഷത്തിന്റെ പേരില്‍ ജപ്പാനില്‍ നിന്നെത്തിയ വനിതയെ കടന്നുപിടിച്ച്‌ അപമാനിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍.

ഡല്‍ഹിയിലെ പഹാഡ്ഗഞ്ചില്‍ വച്ചാണ് ജാപ്പനീസ് ടൂറിസ്റ്റ് അപമാനിക്കപ്പെട്ടത്. സംഭവത്തിന്റെ വിഡിയോ വൈറല്‍ ആയി പ്രചരിച്ചിരുന്നു.

ജാപ്പനീസ് ടൂറിസ്റ്റിനെ അപമാനിച്ചതില്‍ ദേശീയ വനിതാ കമ്മിഷന്‍ നടപടി ആവശ്യപ്പെട്ടിരുന്നു. ഒട്ടേറെ പേരാണ് ഹോളി ആഘോഷത്തിന്റെ മറവിലെ അക്രമത്തെ അപലപിച്ചു രംഗത്തുവന്നത.

അറസ്റ്റിലായ മൂന്നു പേരില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണു സൂചന. മൂന്നു പേരും പഹാഡ്ഗഞ്ച് സ്വദേശികളാണ്.

ഒരു സംഘം പുരുഷന്‍മാര്‍ യുവതിയെ കടന്നുപിടിക്കുന്നതും ‘ഹോളി’ എന്നു പറഞ്ഞുകൊണ്ടു ബലമായി പിടിച്ചുവച്ച്‌ നിറങ്ങള്‍ വാരിപ്പൂശുന്നതും ഉള്‍പ്പെടെയുള്ള വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആള്‍ക്കൂട്ടത്തില്‍നിന്നു പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ യുവതി ഒരാളെ അടിക്കുന്നുമുണ്ട്.