പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ല.വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമര്‍ശനം അഴിച്ചു വിടുന്നത്; പഴയിടം മോഹനന്‍ നമ്ബൂതിരിക്കെതിരായ വിമര്‍ശനങ്ങള്‍ തള്ളി വിദ്യാഭ്യാസ മന്ത്രി

single-img
8 January 2023

തിരുവനന്തപുരം;സ്കൂള്‍ കലോത്സവത്തിലെ പാചകപ്പുരയുടെ ചുമതലക്കാരന്‍ പഴയിടം മോഹനന്‍ നമ്ബൂതിരിക്കെതിരായ വിമര്‍ശനങ്ങള്‍ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്.പഴയിടം.ഏറ്റവും ഭംഗിയായി തന്‍റെ ചുമതല വഹിച്ചു.ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്.പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ല.വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമര്‍ശനം അഴിച്ചു വിടുന്നത്.ഒന്നോ രണ്ടോ വ്യക്തികളുടെ വിമര്‍ശനം അവരവരുടേത് മാത്രമാണ്.പങ്കെടുത്ത കുട്ടികള്‍ക്ക് പ്രശ്നങ്ങളില്ല.പഴയിടവുമായി ചര്‍ച്ച നടത്തേണ്ട കാര്യമില്ല.സ്വാഗതഗാന വിവാദത്തില്‍ നേരത്തെ പ്രതികരണം നടത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂള്‍ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാന്‍ ഇനി ഇല്ലെന്ന് പഴയിടം മോഹനന്‍ നമ്ബൂതിരി വ്യക്തമാക്കിയിട്ടുണ്ട്.. ഇത്തവണത്തെ വിവാദങ്ങള്‍ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും പഴയിടം മോഹനന്‍ നമ്ബൂതിരി പറഞ്ഞു. സ്കൂള്‍ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിര്‍ത്താന്‍ മുന്‍പ് ഒരിക്കല്‍ തീരുമാനിച്ചിരുന്നു. അന്ന് സര്‍ക്കാര്‍ സമ്മര്‍ദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്ന് പഴയിടം മോഹനന്‍ നമ്ബൂതിരി വ്യക്തമാക്കി.

കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറച്ചിയും മീനും വിളമ്ബാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും ശിവന്‍ കുട്ടി വ്യക്തമാക്കിയിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്ബാമെന്ന് പഴയിടം മോഹനന്‍ നമ്ബൂതിരിയും പ്രതികരിച്ചിരുന്നു. കലോത്സവത്തില്‍ നോണ്‍ വെജ് വിളമ്ബുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും നോണ്‍ വെജ് വിളമ്ബണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ‍ര്‍ക്കാരാണെന്നും കായിക മേളയില്‍ മാംസാഹാരം വിളമ്ബുന്നവര്‍ തന്റെ സംഘത്തില്‍ തന്നെ ഉണ്ടെന്നുമാണ് പഴയിടം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.