ഷാഫി പറമ്പിൽ അണികളെ നിലയ്ക്ക് നിർത്തണം;സ്ത്രീകളെ അധിക്ഷേപിക്കുന്നതാണോ കോൺഗ്രസ്സ് സംസ്കാരം: ശ്രീമതി ടീച്ചർ

single-img
16 April 2024

വടകരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെകെ ശൈലജ ടീച്ചർക്കെതിരെ നടക്കുന്നത് സംസ്കാരശൂന്യമായ സൈബർ ആക്രമണമെന്ന് സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചർ യുഡിഎഫ് സ്ഥാനാർത്ഥി . ഷാഫി പറമ്പിൽ അണികളെ നിലയ്ക്ക് നിർത്തണം. സ്ത്രീകളെ അധിക്ഷേപിക്കുന്നതാണോ കോൺഗ്രസ്സ് സംസ്കാരം. കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കണം.

മാത്രമല്ല ,ശൈലജ ടീച്ചറുടെ ജനപ്രീതിയിൽ വിറളി പിടിച്ചവാണ് നീചമായ സൈബർ ആക്രമണം നടത്തുന്നതെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. അതേസമയം തന്റെ ചിത്രങ്ങളും അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങളും തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെ കെ കെ ഷൈലജ ടീച്ചർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

സമുദായിക നേതാക്കളുടെ ലെറ്റര്‍പാഡുകള്‍ പോലും വ്യാജമായി ചിത്രീകരിക്കുന്നു. ഇതൊക്കെയും എതിര്‍ സ്ഥാനാര്‍ത്ഥി അറിയാതെ നടക്കുന്നു എന്നത് വിശ്വസനീയമല്ല. അദ്ദേഹം അത് നിരുത്സാഹപ്പെടുത്തണം. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഒഫീഷ്യല്‍ പേജില്‍ വരെ വ്യാജവാര്‍ത്ത വരുന്നുവെന്നും ഇതിനെതിരെ പരാതി നൽകുമെന്നും കെ കെ ശൈലജ ടീച്ചർ അറിയിച്ചിരുന്നു.