മന്ത്രിമാർക്ക് ധൂർത്തടിക്കാനും വിനോദസഞ്ചാരത്തിനുമാണോ കേരളം വായ്പയെടുക്കുന്നത്: വി മുരളീധരൻ

single-img
27 May 2023

കേരളത്തിന് അർഹമായതെല്ലാം കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതിന് പിന്നാലെയാണ് വി മുരളീധരൻ പ്രതികരിച്ചത്. നിതി ആയോഗ് യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രിക്ക് ഈ കാര്യങ്ങൾ പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടാമായിരുന്നു. പക്ഷെ മുഖ്യമന്ത്രി യോഗം ബഹിഷ്കരിച്ചതായും മുരളീധരൻ പറഞ്ഞു.

കേരളം വായ്പയെടുക്കുന്നത് എന്തിനാണ് എന്ന് ചോദിച്ച മുരളീധരൻ, കെ വി തോമസിന് ഓണറേറിയം നൽകാനാണോ എന്ന് പരിഹസിച്ചു. മന്ത്രിമാർക്ക് ധൂർത്തടിക്കാനും വിനോദസഞ്ചാരത്തിനുമാണോ വായ്പയെടുക്കുന്നത്. കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

വന്യമൃഗങ്ങളെ സംരക്ഷിയ്ക്കാൻ കേന്ദ്രം അനുവദിച്ച പണം കേരളം വേണ്ട രീതിയിൽ ഉപയോഗിക്കാത്തതാണ് അരിക്കൊമ്പൻ ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് കാരണമെന്നും വി മുരളീധരൻ പറഞ്ഞു.