ചരിത്രത്തിൽ ആദ്യമായി സാറ്റലൈറ്റ് കണക്റ്റിവിറ്റിയുള്ള ഫോണുമായി ആപ്പിൾ; ആരാധകരെ അമ്പരപ്പിച്ചു ഐഫോൺ സീരീസ് 14

single-img
8 September 2022

ചരിത്രത്തിൽ ആദ്യമായി സാറ്റലൈറ്റ് കണക്റ്റിവിറ്റിയുള്ള ഫോണുമായി ആപ്പിൾ രംഗത്ത്. ആദ്യഘട്ടം എന്ന നിലയിൽ യുഎസിലും കാനഡയിലും മാത്രമാണ് സേവനം ലഭ്യമാകുന്നത് എങ്കിലും വരും വർഷങ്ങളിൽ സേവനം ലോകമെമ്പാടും വ്യാപിപ്പിക്കും എന്നാണു ആരാധകർ കരുതുന്നത്. ആപ്പിൾ സാറ്റലൈറ്റ് കണക്റ്റിവിറ്റി വഴി ഐഫോണുകളിൽ നിന്ന് ലോകത്തു എവിടെ ആണെകിലും എമർജൻസി SOS മെസ്സേജുകൾ അയക്കാൻ ഇതുവഴി ഉപഭോക്താക്കൾക്ക് സാധിക്കും.

ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ 4 മോഡലുകളാണ് ഇന്നലെ ആപ്പിൾ പുറത്തിറക്കിയത്. ഇതോടൊപ്പം ആപ്പിൾ ഇവന്റിൽ ആപ്പിള്‍ വാച്ച് 8 സീരീസ്, ആപ്പിൾ വാച്ച് അൾട്രാ, എയർപോഡ്സ് പ്രോ2 എന്നിവയും അവതരിപ്പിച്ചു. ഐഫോൺ സീരീസ് 14 മിനി ഇല്ല എന്നത് കുഞ്ഞൻ ഫോണുകളെ ഇഷ്ട്ടപ്പെടുന്ന ആരാധകരെ വിഷമത്തിലാക്കിയിട്ടുണ്ട്.

രണ്ടു തരം ഐ ഫോണുകൾ ആണ് ഇന്നലെ പുറത്തിറക്കിയത്. ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്ന പഴയ A15 ബയോണിക് ചിപ്പിൽ പ്രവർത്തിക്കുന്ന മോഡലുകളും, ഏറ്റവും പുതിയ എ16 ബയോണിക് ചിപ്പിൽ പ്രവർത്തിക്കുന്ന ഐഫോണ്‍ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ മോഡലുകളുമാണ് ഇന്നലെ പുറത്തിറക്കിയത്.

ഐഫോൺ 14ന്റെ വില 79,900 രൂപയിലും ഐഫോൺ 14 പ്ലസിന്റെ വില 89,900 രൂപ മുതലുമാണ് ആരംഭിക്കുന്നത്. ഐഫോൺ 14 പ്രോ 1,29,900 രൂപയിലും ഐഫോൺ 14 പ്രോ മാക്‌സിന്റെ വില 1,39,900 രൂപയിലും ആരംഭിക്കുന്നു. അതേസമയം, ഇന്ത്യയിലേക്ക് എത്തുമ്പോഴുള്ള വില വരും ദിവസങ്ങളിൽ അറിയാം.