“ഇനി ഉത്തരം” മികച്ച ക്രൈം ഡ്രാമകളിലേക്ക് ചേർത്തു വെയ്ക്കാൻ ഒരു ചിത്രം കൂടി

single-img
17 September 2022

മലയാള സിനിമയിലെ ക്രൈംഡ്രാമകളുടെ ചരിത്രം പരിശോധിക്കുമ്പോൾ ആദ്യം പരിഗണിക്കുന്ന സിനിമകളിൽ ഒന്നാണ് കെ.ജി ജോർജ്ജിന്റെ സംവിധാനത്തിൽ 1982-ൽ പ്രദർശനത്തിനെത്തിയ ‘യവനിക’. അയ്യപ്പൻ എന്ന തബലിസ്റ്റിന്റെ തിരോധാനവും തുടർന്ന് നടക്കുന്ന അന്വേഷണവുമായിരുന്നു നാടക ട്രൂപ്പിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ യവനികയുടെ കഥാപശ്ചാത്തലം. തുടർന്നും മലയാളത്തിൽ ക്രൈം ഡ്രാമാ വിഭാഗത്തിൽ നിരവധി സിനിമകൾ പ്രദർശനത്തിന് എത്തിയിട്ടുണ്ട് എന്നാൽ അതിൽ തന്നെ ചർച്ചയാകപ്പെട്ട ചിത്രങ്ങൾ കുറവും.

അത്തരത്തിൽ ചർച്ചകളിൽ ഇടം നേടുന്ന ചിത്രമായിരിക്കും സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഇനി ഉത്തരം എന്ന സിനിമയെന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്ന സൂചന. എ&വി എന്റർടെയിന്റ്മെന്റിന്റെ ബാനറിൽ സഹോദരന്മാരായ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.അപർണ്ണ ബാലമുരളിയാണ് ഈ സിനിമയിൽ പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജുശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രഞ്ജിത്ത്- ഉണ്ണി എന്നിവർ രചന നിർവ്വഹിച്ച ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്.വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്.