ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് യുഎഇയിൽ ഇനി യുപിഐ ഉപയോ​ഗിച്ച് പണമടയ്ക്കാം

single-img
26 June 2024

ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ഇനി യുഎഇയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഷോപ്പിംഗ് നടത്താനും ഭക്ഷണം കഴിക്കാനും നിലവിലുള്ള യുപിഐ (യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്) ആപ്പ് ഉപയോ​ഗിച്ച് പണമടയ്ക്കാം.

അങ്ങിനെ ചെയ്യുന്നതിനായി ഇന്ത്യൻ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺപേ അല്ലെങ്കില്‍ ​ഗൂ​ഗിൾ പേ പോലെയുള്ള ഇഷ്ടപ്പെട്ട യുപിഐ ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്താം. ഇതുവഴിയുള്ള എല്ലാ ഇടപാടുകളും ഇന്ത്യൻ രൂപയിൽ (INR) പ്രോസസ്സ് ചെയ്യപ്പെടും, പേയ്‌മെൻ്റ് സമയത്ത് മെഷീനിൽ നിലവിലുള്ള കറൻസി വിനിമയ നിരക്ക് വ്യക്തമായി പ്രദർശിപ്പിക്കുകയും ചെയ്യും.

അതേസമയം ഇടപാടുകള്‍ മശ്രിഖ് ബാങ്കിന്റെ നിയോപേ ടെര്‍മിനലുകളില്‍ മാത്രമേ നടത്താനാകൂ എന്ന നിബന്ധനയുണ്ട്. പല റീട്ടെയില്‍, ഡൈനിംഗ് ഔട്ട്ലെറ്റുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇത് ലഭ്യമാണ് .യുപിഐ പേയ്‌മെൻ്റുകൾ സ്വീകരിക്കുന്ന ഷോപ്പ് അല്ലെങ്കിൽ റെസ്റ്റോറൻ്റ് മനസിലകുന്നതിനായി ഒരു അടയാളം സാധാരണയായി ചെക്ക്ഔട്ട് കൗണ്ടറിൽ കാണാനും സാധിക്കും. 2024 ഏപ്രിലിൽ മശ്രിഖ് ബാങ്കും എൻപിസിഐ ഇൻ്റർനാഷണൽ പേയ്‌മെൻ്റ് ലിമിറ്റഡും (NIPL) തമ്മിലുള്ള സഹകരണമാണ് ഈ സംവിധാനം ഒരുക്കുന്നത്.