പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്‍റി 20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ

single-img
29 January 2023

ചരിത്രമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്. ആദ്യമായി നടന്ന അണ്ടര്‍ 19 വനിതാ ട്വന്‍റി 20 ലോകകപ്പ് കിരീടം ഇന്ത്യന്‍ ടീം സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യയുടെ കിരീടധാരണം.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് വെറും 68 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ലക്‌ഷ്യം കണ്ടു. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മ 11 പന്തില്‍ 15 ഉം സഹ ഓപ്പണര്‍ ശ്വേത ശെരാവത്ത് 6 പന്തില്‍ 5 ഉം ഗൊങ്കാഡി ത്രിഷ 29 പന്തില്‍ 24 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ സൗമ്യ തിവാരിയും(37 പന്തില്‍ 24), റിഷിത ബസുവും(0) ഇന്ത്യക്ക് കിരീടം സമ്മാനിച്ചു.

സ്‌കോര്‍: ഇംഗ്ലണ്ട്- 68 (17.1), ഇന്ത്യ- 69/3 (14).