ട്വന്റി-20 ലോകകപ്പ്; നെതർലൻഡ്‌സിനെതിരെ അനായാസ ജയം തേടി ഇന്ത്യ ഇന്ന് ഇറങ്ങുന്നു

single-img
27 October 2022

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് നടക്കുന്ന സൂപ്പർ-12 ൽ തുടർച്ചയായ രണ്ടാം ജയം തേടി ടീംഇന്ത്യ ഇന്നിറങ്ങും. ഉച്ചയ്ക്ക് 12:30 ന് സിഡ്നിയിലാണ് മത്സരം നടക്കുക . പാകിസ്ഥാനെ പരാജയപ്പെടുത്തി എത്തിയ ഇന്ത്യ ഇന്ന്‌ നെതർലൻഡ്‌സിനെതിരെ അനായാസ ജയമാണ്‌ ലക്ഷ്യമാക്കുന്നത്..

ടൂർണമെന്റിലെ താരതമ്യേന എളുപ്പക്കാരായ നെതർലൻഡ്‌സിനെ നേരിടുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌ ഇന്ത്യ. പാകിസ്ഥാനെതിരെ ഇറങ്ങിയ ടീമിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. ഇടയ്ക്ക് കോഹ്‌ലിയുടെ ഫോം നൽകുന്ന ബലം ചെറുതല്ല.

അതേസമയം, ശക്തമായ ഗ്രൂപ്പ്‌ ഘട്ടം കടന്നാണ്‌ നെതർലൻഡ്‌സ്‌ എത്തുന്നത്‌. ദീർഘമായ എട്ട്‌ വർഷത്തിനുശേഷം ആദ്യമായാണ്‌ ലോകകപ്പിൽ പ്രധാന റൗണ്ടിൽ ഇടംപിടിക്കുന്നത്‌. സൂപ്പർ 12ലെ ഏക അസോസിയറ്റ്‌ ടീമാണ്‌ സ്‌കോട്‌ എഡ്വേർഡ്‌സ്‌ നയിക്കുന്ന നെതർലാൻഡ്‌സ് .