ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഭാരത് എന്ന പേരിൽ കളിക്കണം: വീരേന്ദർ സെവാഗ്

single-img
5 September 2023

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഭാരത് എന്ന പേരിൽ കളിക്കണമെന്ന് മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. എക്‌സിലൂടെ ബിസിസിഐ സെക്രട്ടറി ജയ് ഷായോടാണ് സെവാഗ് ഇക്കാര്യം ആവശ്യപ്പെട്ടത്.രാജ്യത്തിന്റെ പേര് മാറ്റുന്നത് പാർലമെന്റിലൂടെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് തിരഞ്ഞെടുപ്പുകളിൽ രണ്ട് പ്രമുഖ പാർട്ടികൾ തന്നെ സമീപിച്ചിരുന്നുവെന്നും എന്നാൽ തനിക്ക് രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്നും സെവാഗ് വെളിപ്പെടുത്തി. ബി.ജെ.പി എം.പിയും മുൻ സഹതാരവുമായ ഗൗതം ഗംഭീറിനെ സെവാഗ് പരോക്ഷമായി പരിഹസിച്ചു. പലരും രാഷ്‌ട്രീയത്തിൽ പിആർ ജോലി മാത്രമാണ് ചെയ്യുന്നതെന്നും പാർട് ടൈം എംപിയാകാൻ ആഗ്രഹമില്ലെന്നും സെവാഗ് പരിഹസിച്ചു.

ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള അത്താഴവിരുന്നിലേക്കുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്ത് പുറത്തുവന്നതോടെ രാജ്യത്തിന്റെ പേരുമാറ്റം സജീവ ചർച്ചയായി. രാഷ്ട്രപതിയുടെ ക്ഷണക്കത്തിന് ഇന്ത്യൻ രാഷ്ട്രപതി എന്നതിനുപകരം രാഷ്ട്രപതി എന്ന തലക്കെട്ടാണ് നൽകിയിരിക്കുന്നത്.

അതിനിടെ, ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐയുടെ പോസ്റ്റിൽ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കണമെന്ന് സെവാഗ് ആവശ്യപ്പെട്ടു. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കുറിച്ച് ബിസിസിഐ എക്‌സിൽ എഴുതിയിട്ടുണ്ട്. “നമുക്ക് വേണ്ടത് ടീം ഭാരതാണ്, ടീം ഇന്ത്യയല്ല. നമ്മുടെ ഹൃദയത്തിൽ ഭാരതത്തിനൊപ്പം അത് കളിക്കാരുടെ ജഴ്‌സിയിലും നിൽക്കട്ടെയെന്ന് ജെയ്‌ഷയെ ടാഗ് ചെയ്‌ത് സേവാഗ് വ്യക്തമാക്കി.