ഇരട്ട സെഞ്ച്വറിക്ക് അരികെ കോലി പുറത്തായി; ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് 91 റണ്‍സ് ലീഡ്‌

single-img
12 March 2023

ഓസ്‌ട്രേലിയക്കെരെ നടക്കുന്ന മൂന്നാമത്തെയും അവസാനത്തേയുമായ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 571 റണ്‍സിന് പുറത്ത്. ഇതോടെ ഇന്ത്യ 91 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. മികച്ച രീതിയിൽ ബാറ്റ് ചെയ്ത മുൻ ക്യാപ്റ്റൻ കോലി ഇരട്ട സെഞ്ച്വറിക്ക് അരികെയെത്തിയാണ് പുറത്തായത്. കോലി തന്റെ ഇന്നിംഗ്‌സിൽ 364 പന്തിൽ നിന്നും 186 റൺസ് നേടി.

ഇന്ന് നാലാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ വിക്കറ്റ് നഷ്ട്ടമില്ലാതെ മൂന്ന് റൺസ് നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 480 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇന്ത്യ ശുഭ്മാൻ ഗില്ലിൽ(128), വിരാട് കോലി(186), അക്‌സർ പട്ടേൽ (79) എന്നിവരുടെ പിൻബലത്തിലാണ് 571 എന്ന റൺസിലേക്ക് എത്തിയത്.

ഇന്ന് തന്റെ കരിയറിലെ 75–ാം സെഞ്ച്വറിയും 28–ാം ടെസ്റ്റ് സെഞ്ച്വറിയുമാണ് കോലി അഹമ്മദാബാദില്‍ സ്വന്തമാക്കിയത്. അതേസമയം, ഓസ്‌ട്രേലിയക്കായി നഥാൻ ലിയോണും ടോഡ് മർഫിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.