ഇനി ഒരയറിപ്പുണ്ടാകുന്നത് വരെ കനേഡിയിന്‍ പൗരന്മാർക്ക് വിസ നല്‍കന്നത് നിർത്തി ഇന്ത്യ

single-img
21 September 2023

നയതന്ത്ര തലത്തിൽ ഭിന്നത രൂക്ഷമായിരിക്കെ കനേഡിയിന്‍ പൗരന്‍മ്മാര്‍ക്ക് വിസ നല്‍കന്നത് ഇന്ത്യ ഇനി ഒരയറിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവച്ചു. കാനഡയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വളരെയധികം വഷളാവുകയും രണ്ട് നയതന്ത്ര പ്രതിനിധികളെ ഇരു രാജ്യങ്ങളും പരസ്പരം പുറത്താക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ അവസ്ഥ സംജാതമായത്.

ഇഗാറ്റൻ ഗ്രൂപ്പായ ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് കാനഡ ഇന്ത്യന്‍ നയതന്ത്രജ്ഞനായ പവന്‍കുമാര്‍ റായിയെ കാനഡ പുറത്താക്കിയിരുന്നു. പിന്നാലെ കാനഡയുടെ നയതന്ത്രജ്ഞനായ ഒളിവര്‍ സില്‍വസ്റ്ററെ ഇന്ത്യയും പുറത്താക്കിയിരുന്നു.

അതേസമയം, മറ്റൊരു ഖാലിസ്ഥാന്‍ നേതാവായ സുഖദോള്‍ സിംഗ് ഇന്ന് ഖാലിസ്ഥാന്‍ തീവ്രവാദികള്‍ തമ്മിലുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യ വീണ്ടും കടുത്ത നടപടികളിലേക്ക് നീങ്ങിയത്.