നാല് വിക്കറ്റുകൾ വീഴ്ത്തി ഹൂഡ; ന്യൂസിലാൻഡിനെതിരെ 65 റൺസിന്റെ വമ്പൻ വിജയവുമായി ഇന്ത്യ

single-img
20 November 2022

ഇന്ന് നടന്ന ന്യൂസിലാൻഡിനെതിരായ രണ്ടാം ടി20യിൽ 65 റൺസിന്റെ വലിയ വിജയവുമായി ഇന്ത്യ. ആദ്യം ബാറ്റു ഉയർത്തിയ 192 എന്ന ലക്ഷ്യത്തിലേക്ക് നീങ്ങിയ ന്യൂസിലാൻഡിന് 126 റൺസെടുക്കാനെ കഴിഞ്ഞുളളൂ. 18.5 ഓവറിൽ ന്യൂസിലാൻഡിന്റെ എല്ലാവരെയും പുറത്താക്കിയപ്പോൾ ബൗളിങിൽ ഇന്ത്യക്കായി തിളങ്ങിയത് ദീപക് ഹൂഡയായിരുന്നു . നാല് വിക്കറ്റുകളാണ് ഹൂഡ വീഴ്ത്തിയത്.

ഇന്ത്യയ്ക്കായി മികച്ച രീതിയിൽ പന്തെറിഞ്ഞ മുഹമ്മദ് സിറാജ് യൂസ് വേന്ദ്ര ചാഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 61 റൺസ് സ്വന്തമാക്കിയ കെയിൻ വില്യംസണാണ് കിവികളുടെ ടോപ് സ്‌കോറർ. ന്യൂസാലൻഡ് നിരയിലെ ബാക്കിയുള്ള ആർക്കും തിളങ്ങാനായില്ല. ഫിൻ അലൻ, ജയിംസ് നീഷം എന്നിവരെ അക്കൗണ്ട് തുറക്കും മുമ്പ് ഇന്ത്യൻ ബൗളർമാർ പറഞ്ഞയച്ചു.

ആദ്യം ബാറ്റു ചെയ്തപ്പോൾ സൂര്യകുമാർ യാദവ് 51 പന്തിൽ പതിനൊന്ന് ഫോറും ഏഴ് സിക്‌സറുകളും ഉൾപ്പടെ 111 റൺസ് നേടി. ഇനി വരുന്ന ചൊവ്വാഴ്ച നേപ്പിയറിലാണ് മൂന്നാം ടി20 മത്സരം. ഇതിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.