ഗുസ്തി താരങ്ങളും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ജന്തര്‍ മന്തറില്‍ പൊലീസ് സുരക്ഷാ വിന്യാസം ശക്തമാക്കി

4 May 2023

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ജന്തര്‍ മന്തറില്‍ പൊലീസ് സുരക്ഷാ വിന്യാസം ശക്തമാക്കി.
മാധ്യമങ്ങള്‍ക്ക് സമരം ചെയ്യുന്നവരെ കാണാന്‍ അനുമതിയില്ല. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രതികരണങ്ങളിലൂടെ മാത്രമാണ് സമരസ്ഥലത്തെ വിവരങ്ങള്‍ പുറത്തുവരിക. വലിയ പൊലീസ് വിന്യാസമാണ് ഇവിടെയുള്ളത്. സമരം കനക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍
ആംആദ്മി പാര്‍ട്ടി നേതാക്കള്‍ ഇന്നലെ രാത്രിയോടെ താരങ്ങള്‍ക്ക് കിടക്കകള്‍ വിതരണം ചെയ്യാന്‍ രാത്രി എത്തിയത് പൊലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. പൊലീസ് വനിതാ താരങ്ങളോട് അടക്കം മോശമായി പെരുമാറി എന്ന് താരങ്ങള്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ട് ഗുസ്തി താരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.