പന്നിയാര്‍ എസ്റ്റേറ്റില്‍ വീണ്ടും കാട്ടാനയിറങ്ങി

single-img
27 January 2023

ഇടുക്കി: ഇടുക്കി പന്നിയാര്‍ എസ്റ്റേറ്റില്‍ വീണ്ടും കാട്ടാനയിറങ്ങി. അരിക്കൊമ്ബന്‍ എന്ന കാട്ടാനയാണ് എസ്റ്റേറ്റിലിറങ്ങി റേഷന്‍ കട തകര്‍ത്തത്.

പത്തു ദിവസത്തിനിടെ നാലാം തവണയാണ് ആന കട ആക്രമിക്കുന്നത്.

സാധനങ്ങള്‍ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നതിനാല്‍ ഒന്നും നഷ്ടമായില്ല. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അരിക്കൊമ്ബന്‍ ജനവാസ മേഖലയില്‍ ഇറങ്ങിയത്. കഴിഞ്ഞദിവസം അരിക്കൊമ്ബന്‍ ആനയിറങ്കല്‍ മേഖലയില്‍ രണ്ട് വീടുകള്‍ തകര്‍ത്തിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ അരിക്കൊമ്ബന്‍ പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട തകര്‍ത്ത് രണ്ടു ചാക്ക് അരിയെടുത്തു തിന്നിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകര്‍ക്കുന്നത്.അരിക്കൊമ്ബന് പുറമേ പത്തോളം ആനകള്‍ പ്രദേശത്ത് ഇറങ്ങിയിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു.