എന്റെ മുൻ ജന്മത്തിൽ ഞാൻ ഒരു ബുദ്ധ സന്യാസി ആയിരുന്നു: ലെന

single-img
29 October 2023

മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ലെന. താൻ ഇപ്പോൾ ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും പല കാര്യങ്ങളിൽ നിന്നും മാറി ആത്മീയതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ലെന നേരത്തെ പറഞ്ഞിരുന്നു. ഈ കൂടെയിതാ, ആത്മീയതയോടുള്ള തന്റെ സമർപ്പണത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.ഒരു വ്യക്തിയായി എനിക്കിപ്പോൾ സ്വയം തോന്നുന്നില്ല. ലെനയായി ഞാൻ ഐഡന്റിറ്റിഫെ ചെയ്യുന്നില്ല. സൈക്കോളജിയിൽ ഇത് ഡിസോർഡർ ആണ്. സ്പിച്വരാലിറ്റിയിൽ ഇത് നല്ല ഘട്ടമാണ്.ലക്ഷ്യബോധത്തോടെയാണ് ഞാൻ മുന്നോട്ട് പോകുന്നത്. വ്യക്തിപരമല്ലാത്ത ലക്ഷ്യമാണത്. ഒരു മൂവ്‌മെന്റിന് വേണ്ടി ജീവിക്കുന്നത് പോലെ. എന്റെ പുസ്തകം ആത്മീയതയെക്കുറിച്ചാണെന്ന് ലെന
പറയുന്നു.

2023 ജൂലൈ 14-നാണ് ഞാൻ ആത്മീയമായി ഈ സ്റ്റേജിലെത്തിയത്. 19 വർഷങ്ങൾക്ക് ശേഷം സ്വയം തിരിച്ചറിവ് ലഭിച്ചു. തനിക്ക് ജന്മാന്തരങ്ങളിൽ വിശ്വാസമുണ്ടെന്നും ലെന വെളിപ്പെടുത്തി. കഴിഞ്ഞ ജന്മത്തിലെ ഒരുപാട് കാര്യങ്ങൾ എനിക്ക് ഓർക്കാൻ പറ്റും. എന്റെ മുൻ ജന്മത്തിൽ ഞാൻ ഒരു ബുദ്ധ സന്യാസി ആയിരുന്നു. ഞാൻ ടിബറ്റിലായിരുന്നു. അവിടെ വെച്ച് മരിച്ചു. അതുകൊണ്ടാണ് ഈ ജന്മത്തിൽ ഹിമാലയത്തിൽ പോകാൻ തോന്നിയതെന്നും ലെന വാദിക്കുന്നു.