ഇസ്ലാമികനിയമം ലംഘിച്ച് വിവാഹിതരായി; ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ഏഴുവര്‍ഷം തടവ്

single-img
3 February 2024

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ഏഴുവര്‍ഷം കൂടി തടവ്. പാകിസ്‌താനിലെ 2018ലെ ഇസ്ലാമികനിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിലാണ് ശിക്ഷാവിധി. രണ്ട് വിവാഹങ്ങള്‍ക്കിടയിലെ നിര്‍ബന്ധിത ഇടവേള (ഇസ്ലാമിക ആചാരമായ ‘ഇദ്ദത്’) ലംഘിച്ചാണ് ബുഷ്‌റ ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചതെന്ന് ആരോപിച്ചുകൊണ്ട് മുന്‍ഭര്‍ത്താവ് ഖവാര്‍ മനേകയാണ് പരാതി നല്‍കിയത്. അഡിയാല ജയില്‍ കോടതിയുടേതാണ് വിധി.

രാജ്യത്ത് അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ കേവലം അഞ്ച് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഇമ്രാന്‍ ഖാനെതിരെ നാലാമത്തെ കോടതി വിധിയും വന്നിരിക്കുന്നത്. നേരത്തെ സൈഫര്‍ കേസില്‍ പത്തുവര്‍ഷവും, തോഷാഖാന കേസിൽ ഭാര്യയ്‌ക്കൊപ്പം 14 വര്‍ഷം തടവുശിക്ഷയും ഇമ്രാന് ലഭിച്ചിരുന്നു. ippol റാവല്‍പിണ്ടിയിലെ ജയിലിയാണ് ഇമ്രാന്‍ ഖാന്‍ കഴിയുന്നത്.

അതേസമയം സൈഫര്‍ കേസില്‍ അറസ്റ്റിലായി ജയില്‍ശിക്ഷ അനുഭവിക്കുന്ന ഇമ്രാനെ നേരത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. ഫെബ്രുവരി എട്ടിനാണ് പാകിസ്താനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുക.