ആഗോള സമ്ബദ്‌വ്യവസ്ഥയില്‍ ഇന്ത്യ തിളങ്ങി നില്‍ക്കുന്നുവെന്ന് ഐ.എം.എഫ്

single-img
12 April 2023

ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥ വളരെ ശക്തമാണെന്നും ഉയര്‍ന്ന വളര്‍ച്ചാ നിരക്കുമായി അത് ആഗോള സമ്ബദ്‌വ്യവസ്ഥയിലെ പ്രധാന ആകര്‍ഷക കേന്ദ്രങ്ങളിലൊന്നായി തുടരുന്നുവെന്നും അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ഡിവിഷന്‍ മേധാവി ഡാനിയല്‍ ലീ.

ഐ.എം.എഫ് 2023-24 ലെ വളര്‍ച്ചാ പ്രവചനം 6.1 ശതമാനത്തില്‍ നിന്ന് 5.9 ശതമാനമായി താഴ്ത്തി. എന്നാല്‍ ഗണ്യമായ ഇടിവുണ്ടായിട്ടും, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്ബദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുന്നുവെന്ന് വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്ക് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

2020-2021പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നുവെന്നാണ് അനുമാനം. അടുത്ത വര്‍ഷം പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് വീണ്ടും 6.3 ലേക്ക് ഉയര്‍ത്തും. ഇന്ത്യയുടെ പണപ്പെരുപ്പം നടപ്പുവര്‍ഷം 4.9 ശതമാനമായും അടുത്ത സാമ്ബത്തിക വര്‍ഷം 4.4 ശതമാനമായും കുറയുമെന്ന് ഐ.എം.എഫ് പ്രവചിക്കുന്നു.

ഇന്ത്യയുടെ പണപ്പെരുപ്പം നടപ്പുവര്‍ഷം 4.9 ശതമാനമായും അടുത്ത സാമ്ബത്തിക വര്‍ഷം 4.4 ശതമാനമായും കുറയുമെന്ന് ഐ.എം.എഫ് പ്രവചിക്കുന്നു. ഇത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) പ്രവചനത്തേക്കാള്‍ കുറവാണ്. 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ 7 ശതമാനം ജി.ഡി.പി വളര്‍ച്ചയും ഏപ്രില്‍ ഒന്നിന് ആരംഭിച്ച നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ 6.4 ശതമാനവുമാണ് ആര്‍.ബി.ഐ പ്രവചനം.

എന്നാല്‍ പണപ്പെരുപ്പം, കടം, വര്‍ദ്ധിച്ചുവരുന്ന പലിശനിരക്കില്‍ നിന്ന് സാമ്ബത്തിക മേഖലയ്ക്കുള്ള അപകടസാധ്യതകള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകളും ഐ.എം.എഫ് മുന്നോട്ടുവെക്കുന്നുണ്ട്. ബാങ്കുകള്‍ വായ്പകള്‍ കൂടുതല്‍ വെട്ടിക്കുറച്ചാല്‍, 2023 ല്‍ ആഗോള ഉല്‍പ്പാദനം 0.3 ശതമാനം കുറയുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.