തെറ്റ് ചെയ്തെങ്കിൽ ശിക്ഷ ലഭിക്കണം; ഒരു പാട് കാര്യങ്ങൾ തുറന്ന് പറയാനുണ്ട്: സുധീഷ്

single-img
2 September 2024

ലൈംഗികാരോപണ വിവാദത്തിൽ ഇതാദ്യമായായി പ്രതികരണവുമായി നടൻ സുധീഷ് രംഗത്തെത്തി . ഇപ്പോൾ താൻ അതേക്കുറിച്ച് പറയുന്നില്ലെന്നും എന്നാൽ, ഒരു പാട് കാര്യങ്ങൾ തുറന്ന് പറയാനുണ്ടെന്നും സുധീഷ് വ്യക്തമാക്കി . ആ കാര്യങ്ങൾ അധികം വൈകാതെ തുറന്ന് സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു .

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ ലഭിക്കണം. എന്തായാലും അന്വേഷിച്ച് തെളിയിക്കേണ്ട കാര്യമാണ് ഇതെന്നും സുധീഷ് പറഞ്ഞു. അതേസമയം, കോഴിക്കോട് സ്വദേശിനിയായ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് സുധീഷിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്.

തന്നോട് സുധീഷ് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. ഇവർ നൽകിയ പരാതിയിൽ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്.