കേരളത്തിലെ ഹിന്ദു വിശ്വാസികളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ എന്നെ അറിയിക്കാം, ഞാൻ മോദിജിയുമായി സംസാരിക്കാം: രാജീവ് ചന്ദ്രശേഖർ
6 January 2026

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശം തന്റെ ഫോൺ നമ്പർ ഉണ്ടെന്നും, കേരളത്തിലെ ഹിന്ദു വിശ്വാസികളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ അത് നേരിട്ട് അറിയിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അങ്ങനെയെങ്കിൽ താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നും, ഈ വാഗ്ദാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
അതേസമയം, കേരളത്തിലെ ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ടും രാജീവ് ചന്ദ്രശേഖർ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണം നൽകി. ദേശീയ പാതകളിൽ പൂർത്തിയാകാനുള്ള മേൽപാലങ്ങൾ ഇനി തൂണുകളിൽ നിർമ്മിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയതായി അദ്ദേഹം അറിയിച്ചു.


