ഉക്രൈനെ നാറ്റോ സഖ്യത്തിൽ ചേർത്താൽ അത് മൂന്നാം ലോകമഹായുദ്ധത്തിൽ കലാശിക്കും; മുന്നറിയിപ്പുമായി റഷ്യ

single-img
13 October 2022

ഉക്രൈനെ അമേരിക്കൻ സൈനിക സഖ്യമായ നാറ്റോയിൽ അംഗത്വം നൽകിയാൽ അതു മൂന്നാം ലോകമഹായുദ്ധത്തിൽ ആയിരിക്കും കലാശിക്കുക എന്ന മുന്നറിയിപ്പുമായി റഷ്യ. ഇന്ന് റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി അലെക്‌സാണ്ടർ വെനദിക്ടോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

നാറ്റോയിൽ പൂർണ അംഗത്വമെടുക്കാനായി ഉക്രൈൻ നടത്തുന്ന നീക്കത്തോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവരുടെ ഈ നീക്കം മൂന്നാം ലോകയുദ്ധത്തിലാണ് കലാശിക്കുക എന്നതിനെക്കുറിച്ച് ഉക്രൈന് നല്ല ബോധ്യമുണ്ടെന്ന് വെനദിക്ടോവ് പറഞ്ഞു.

നിലവിൽ നൽകിയിട്ടുള്ള നാറ്റോ അംഗത്വത്തിനുള്ള ഉക്രൈന്റെ അപേക്ഷ ഒരു പ്രൊപഗണ്ടയുടെ ഭാഗമാണ്. അപേക്ഷ സ്വീകരിച്ചുകൊണ്ട് അവർക്ക് അംഗത്വം നൽകിയാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് അറിയാം. അങ്ങിനെയുള്ള ഒരു നടപടി ആത്മഹത്യാപരമാണെന്ന ബോധ്യം നാറ്റോ അംഗരാജ്യങ്ങൾക്കു തന്നെയുണ്ട്.

ഭാവിയിൽ ഒരു ആണവയുദ്ധമുണ്ടായാൽ അതു റഷ്യയെയും പടിഞ്ഞാറൻ രാജ്യങ്ങളെയും മാത്രമല്ല ബാധിക്കുകയെന്നും പ്രപഞ്ചത്തിലെ മുഴുവൻ രാഷ്ട്രത്തിനും അപകടകരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.