കേരളത്തിൽ ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് നടന്നാൽ ഇടതുപക്ഷത്തിന് കെട്ടി വച്ച കാശ് കിട്ടില്ല: പിഎംഎ സലാം

single-img
2 March 2023

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന യാത്ര പാർട്ടിയെ പ്രതിരോധിക്കേണ്ട യാത്രയായി മാറിയെന്ന പരിഹാസവുമായി മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറി പിഎംഎ സലാം. ഈ യാത്രയുടെ ലക്ഷ്യങ്ങൾ പൊളിഞ്ഞു. സംസ്ഥാനത്തിപ്പോൾ നിയമസഭയിലെ സാങ്കേതിക ഭൂരിപക്ഷമല്ലാതെ സർക്കാരിന് ജന പിന്തുണയില്ല.

ഇപ്പോൾ കേരളത്തിൽ ഒരു നിയമസഭ തെരഞ്ഞെടുപ്പ് നടന്നാൽ ഇടതുപക്ഷത്തിന് കെട്ടി വച്ച കാശ് കിട്ടില്ല. സംസ്ഥാനത്തെ പല സിപിഎം നേതാക്കൾക്കും പിന്നാലെയും ഇഡിയുണ്ട്. എന്നാൽ ഇതോടൊപ്പം ഇഡി യുടെ ഇടപെടലുകൾ രാഷ്ട്രീയമാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. എന്തായാലും വസ്‌തുത പുറത്ത് വരട്ടെയെന്നും പിഎംഎ സലാം പറഞ്ഞു.

വിവിധ ജില്ലകളിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നീണ്ട് പോയതുകൊണ്ട് മുസ്ലീം ലീഗ് പുതിയ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് ഒരാഴ്ച കൂടി നീളുമെന്നും പിഎംഎ സലാം അറിയിച്ചു..