വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ 2025ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കും: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
21 January 2024

യുപിയിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ നാളെ നടക്കുന്ന പ്രതിഷ്‌ഠാ ചടങ്ങ് കേരളത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തത് പോലെയെന്ന പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ . 2025ൽ മാത്രമേ ക്ഷേത്രത്തിന്റെ പണി പൂർണ്ണമായി പൂർത്തിയാകൂ. ഇപ്പോൾ തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനാണ് രാമക്ഷേത്രത്തിൽ ചടങ്ങ് നടക്കുന്നത്. ഏപ്രിൽ-മെയ് മാസങ്ങളിൽ തിരഞ്ഞെടുപ്പ് വരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ജനങ്ങളുടെ പ്രശ്‌നങ്ങൾ പറഞ്ഞ് വോട്ട് തേടാൻ ബിജെപിക്ക് കഴിയില്ല. രാജ്യത്ത് പട്ടിണിയും ദുരിതവുമുണ്ട്. ഇതിനെ മറികടക്കാനാണ് വിശ്വാസം രാഷ്ട്രീയ ആയുധമാക്കുന്നത്. അതിനെയാണ് വര്‍ഗീയതയെന്ന് പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

ഉടൻ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ 2025ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.2025 ആർഎസ്എസിന്റെ നൂറാം വാർഷികമാണ്. അതോടുകൂടി ഇന്ത്യൻ ഭരണഘടന ഇല്ലാതാകും. വർണ്ണ സംവിധാനം പുനഃസ്ഥാപിക്കും. വംശഹത്യ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.