ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല; ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല; ഹണി റോസ് പറയുന്നു

single-img
26 July 2023

മലയാള സിനിമയിലെ മുൻനിര യുവ നായികമാരിൽ ഒരാളായ ഹണി റോസ്ഇന്ന് ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മീഡിയയിൽ സജീവമായ ഹണിക്ക് നിരവധി ട്രോളുകളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അവയിൽ, സർജറി ചെയ്താണ് ഹണി സൗന്ദര്യം നിലനിർത്തുന്നതെന്ന തരത്തിലും പ്രചാരങ്ങൾ നടന്നിരുന്നു. ഇപ്പോൾ ഇതാ, ഇവയ്ക്ക് മറുപടിയുമായി ഹണി തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്.

താൻ സർജറിയൊന്നും ചെയ്തിട്ടില്ലെന്നും ദൈവം തന്നത് മാത്രമേ തനിക്ക് ഉള്ളൂവെന്നും ഹണി റോസ് പറയുന്നു. മാസികയായ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഹണിയുടെ പ്രതികരണം. ഹണിയുടെ വാക്കുകൾ ഇങ്ങിനെ: “ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല. പിന്നെ സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ ചെയ്യാറുണ്ട്.

ഈ രംഗത്തു നില്‍ക്കുമ്പോള്‍ അതൊക്കെ തീര്‍ച്ചയായും വേണം. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക എന്നതൊക്കെ അത്ര എളുപ്പ പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. പിന്നെ ചെറിയ ട്രീറ്റ്മെന്‍റുകളും. ഇതൊരു വലിയ വിഷയമാണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ.

ദൈവം തന്ന ശരീരം സുന്ദരമായി കൊണ്ട് നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്തു ധരിക്കണം എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടതും ഞാന്‍ തന്നെയാണ്. ആദ്യ സിനിമയില്‍ സ്ലീവ് ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞ ആളാണ് ഞാന്‍. പക്ഷേ ഇപ്പോഴെനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം മറ്റുള്ളവരുടെ നോട്ടത്തിനാണെന്ന്”.