ഐശ്വര്യയോടൊപ്പം പ്രണയരം​ഗങ്ങൾ ചെയ്യാൻ ലജ്ജ തോന്നി: ശരത് കുമാർ

single-img
30 September 2022

മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻ സെല്‍വന്‍ എന്ന നോവല്‍ സിനിമയാക്കിയതിലൂടെ മണിരത്നം വര്‍ഷങ്ങളായി കണ്ട സ്വപ്നമാണ് സാക്ഷാകരിച്ചിരിക്കുന്നത്. പത്താംനൂറ്റാണ്ടിലെ തമിഴ് നാട്ടിലെ ചോളരാജവംശത്തിന്റെ കഥയാണ് തമിഴ് സിനിമയിൽ നിന്നും വിക്രം, ഐശ്വര്യറായി, ജയംരവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി അങ്ങനെ നീണ്ട താരനിരയാണ് അണിനിരക്കുന്നത്.

സൂപ്പർ താരമായ ശരത് കുമാർ ചിത്രത്തിൽ‌ പെരിയ പഴുവേട്ടരായരിൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായി ഐശ്വര്യ റായ് ബച്ചൻ അഭിനയിച്ചിരിക്കുന്നു. നന്ദിനി എന്ന് പേരുള്ള റാണിയായിട്ടാണ് ഐശ്വര്യ റായ് അഭിനയിച്ചിരിക്കുന്നത്.

സിനിമയുടെ പ്രൊമോഷനുകൾക്കിടെ നടൻ ശരത് കുമാർ ഐശ്വര്യ റായ്ക്കൊപ്പം താൻ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയുണ്ടായി. ഐശ്വര്യയോടൊപ്പം പ്രണയരം​ഗങ്ങൾ ചെയ്യാൻ ലജ്ജ തോന്നിയെന്നാണ് ശരത് കുമാർ പറഞ്ഞത്. ‘ഐശ്വര്യ റായിക്കൊപ്പം സിനിമയിൽ റൊമാന്റിക് സീക്വൻസുകൾ ചെയ്യാൻ എനിക്ക് ലജ്ജ തോന്നി. ശരിക്കും ആ രംഗങ്ങൾ ചെയ്യാൻ മണിരത്‌നം എന്നെ അക്ഷരാർഥത്തിൽ സ്പൂൺ ഫീഡ് ചെയ്യുകയായിരുന്നു ഓരോ കാര്യങ്ങളും’ എന്നാണ് ശരത് കുമാർ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞത്.

ബാഹുബലിപോലെ രണ്ട് ഭാ​ഗങ്ങളിലായിട്ടാണ് പൊന്നിയൻ സെൽവൻ പ്രദർശനത്തിന് എത്തുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കി ചിത്രീകരിച്ച രണ്ടാമത്തെ സിനിമയാണ് പൊന്നിയൻ സെൽവനെന്നാണ് റിപ്പോർട്ട്. ആദ്യ സിനിമ രജനികാന്ത്-അക്ഷയ് കുമാർ ചിത്രം 2.0 ആണ്.