സുരേഷ് ഗോപി ആയിരിക്കുമോ തൃശ്ശൂരിലെ സ്ഥാനാർത്ഥിയെന്ന് അറിയില്ല: വി മുരളീരൻ

single-img
4 November 2023

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി ആരായിരിക്കും എന്ന ചോദ്യത്തോട് കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു. തന്നോട് തൃശൂരിൽ മത്സരിക്കണമെന്ന് പാർട്ടി നേതൃത്വം പറഞ്ഞിട്ടില്ല, താനായിരിക്കില്ല ബി ജെ പിക്ക് വേണ്ടി തൃശൂരിൽ പോരാട്ടത്തിനിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സുരേഷ് ഗോപി ആയിരിക്കുമോ സ്ഥാനാർത്ഥി എന്ന് തനിക്കറിയില്ലെന്നും ബിജെപി നേതൃത്വം ചിലപ്പോൾ സുരേഷ് ഗോപിയോട് മത്സരിക്കാൻ പറഞ്ഞു കാണുമെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കവെ പറഞ്ഞു.