പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ ഉറപ്പായും നടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്: എൻ കെ പ്രേമചന്ദ്രൻ

single-img
26 February 2024

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി യുഡിഎഫിലെ എൻ.കെ പ്രേമചന്ദ്രൻ എംപി. മോദി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ ഉറപ്പായും നടക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പദ്ധതികൾ കൃത്യമായി മോദി അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു .

കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാല നിർമ്മാണ ഉദ്ഘാടനം പ്രധാനമന്ത്രി ചെയ്യുന്നത് അനുഗ്രഹമാണെന്നും എൻ.കെ പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു . വിവിധ പദ്ധതികൾ ഉദ്ഘാടന പട്ടികയിൽ ഉൾപ്പെടുത്തി കഴിഞ്ഞാൽ ഒരു കാര്യം ഉറപ്പാണ്. മോദി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ പൂർത്തീകരണം, എല്ലാ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ് കൃത്യമായി മോണിറ്റർ ചെയ്യും.

അതുകൊണ്ടുതന്നെ സ്വാഭാവികമായും കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാല പദ്ധതി നടക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. താൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പ്രാരംഭ ഘട്ടത്തിൽ തന്നെ പദ്ധതി ഉദ്ഘാടനം ചെയ്യണമോ എന്ന് അവരോട് ചോദിച്ചു.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ മോണിറ്ററിംഗ് എല്ലാ മാസവും നടക്കുമെന്നും സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിൽ കേന്ദ്രം തന്നെ സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് പരിഹരിക്കുമെന്നുമാണ് അവർ മറുപടി നൽകിയത്. റെയിൽവേ മേൽപ്പാല നിർമ്മാണ ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ നിർവഹിക്കുന്നത് വരെ അനുഗ്രഹീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.