ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പറഞ്ഞതിന് വളഞ്ഞിട്ടാക്രമിക്കപ്പെട്ട പൊതുപ്രവർത്തകനാണ് ഞാൻ: സ്പീക്കർ എഎൻ ഷംസീർ

single-img
22 August 2023

ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പറഞ്ഞതിന് വളഞ്ഞിട്ടാക്രമിക്കപ്പെട്ട പൊതുപ്രവർത്തകനാണ് താൻ എന്ന് സംസ്ഥാന നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. ശക്തമായ ആക്രമണമാണ് നേരിട്ടതെന്നും ഷംസീർ കൂട്ടിച്ചേർത്തു.

കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് നിന്നും ശാസ്ത്രത്തെ പ്രെമോട്ട് ചെയ്യുണമെന്ന് ഒരു പൊതുപ്രവർത്തകന് പറയാൻ സാധിക്കില്ലെന്ന അവസ്ഥയുണ്ടായാൽ എങ്ങോട്ടാണ് കേരളത്തിന്റെ പോക്കെന്നും എ.എൻ. ഷംസീർ ചോദിക്കുന്നു. സഹോദരൻ അയ്യപ്പൻ പുരസ്കാരം നൽകി പ്രസംഗിക്കവേയായിരുന്നു ഷംസീറിന്റെ പരാമർശം.

നേരത്തെ ഗണപതിയുമായി ബന്ധപ്പെട്ട മിത്തു പരാമർശം വലിയ വിവാദമാകുകയും യോജിച്ചും വിയോജിച്ചും പ്രതികരണങ്ങൾ ഉയരുകയും ചെയ്തിരുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഷംസീര്‍ പറഞ്ഞു. വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വകാലം മുതൽക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്.

അതേപോലെ തന്നെ, വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താൻ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്സ് എന്നാണ്. എന്നാൽ, ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും സ്പീക്കർ പറഞ്ഞിരുന്നു. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണെന്നും അദ്ദേഹം പറ‌ഞ്ഞിരുന്നു