ഹോട്ടലുകൾക്കുള്ളത് അമ്മയുടെ സ്ഥാനം; ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് അമ്മമാർ വിളമ്പുന്ന സംതൃപ്തി നൽകണം: മുഖ്യമന്ത്രി

single-img
11 February 2023

ഹോട്ടലുകൾക്ക് ഉള്ളത് അമ്മയുടെ സ്ഥാനമാണെന്നും ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് അമ്മമാർ വിളമ്പുന്ന സംതൃപ്തി നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു .കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്ററന്റുകളും.ഭക്ഷണത്തിൽ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്പോളാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് .കൃത്യത പാലിച്ചുപോകാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോൾ ഹോട്ടലുകൾ നേരിടുന്ന പ്രധാനപ്രതിസന്ധി വിലക്കയറ്റമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക സർവേയിൽ ഇത് വ്യക്തമാണ്.പാചകവാതക വിലയും കൂടുന്നു,വിലക്കയറ്റത്തെ പിടിച്ചുനിർത്താനുള്ള ശ്രമമാണ് കേരളം നടത്തുന്നത്.

മാത്രമല്ല, ഭക്ഷ്യപദാർഥങ്ങൾക്കു പോലും ജി എസ് ടിഏർപ്പെടുത്തിയിരിക്കുന്നു.ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നയാളുകൾ നമ്മുടെ സമൂഹത്തിലുണ്ട്.നമ്മുടെ നാട്ടിലെ ഭക്ഷണരീതികൾ പിന്തുടർന്നപ്പോൾ ഒന്നും ഇവിടെ പ്രശ്നം ഉണ്ടായിരുന്നില്ല.ഭക്ഷണകാര്യത്തിൽ വഴിവിട്ട നടപടികൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.