പാലസ്തീൻ അനുകൂല പ്രതിഷേധപ്രകടനം; ഹോളിവുഡ് നടി ഹണ്ടര്‍ ഷേഫര്‍ അറസ്റ്റില്‍

single-img
1 March 2024

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുത്ത പരിപാടിക്കിടെ പലസ്തീനെ അനുകൂലിച്ച് പ്രതിഷേധപ്രകടനം നടത്തിയ ഹോളിവുഡ് നടി ഹണ്ടര്‍ ഷേഫര്‍ അറസ്റ്റിലായി. ന്യൂയോര്‍ക്ക് നഗരത്തിൽ എന്‍.ബി.സി. ന്യൂസ് ആസ്ഥാനത്ത് ‘ബൈഡന്‍ ലേറ്റ് നൈറ്റ് വിത്ത് സെത്ത് മേയേര്‍സ്’ എന്ന പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു പ്രതിഷേധം.

അമേരിക്കയിലെ സയണിസ്റ്റ് വിരുദ്ധ സംഘടനയായ ‘ജൂയിഷ് വോയ്സ് ഫോര്‍ പീസി’ന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധിച്ച അമ്പതിലധികംപേരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍വിട്ടു.