ജഡ്ജിയെ യുടൂബ് ചാനൽ വഴി അധിക്ഷേപിച്ചു; കെ എം ഷാജഹാനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

single-img
14 February 2023

ജഡ്ജി കോഴ ആരോപണവുമായി ബന്ധപെട്ട സംഭവത്തിൽ ഹൈക്കോടതി ജഡ്ജിയെ യുടൂബ് ചാനൽ വഴി അധിക്ഷേപിച്ച കെ എം ഷാജഹാനെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യത്തിന് കേസെടുത്തു. അഡ്വ. സൈബി ജോസിനെതിരായ കൈക്കൂലി ആരോപണ കേസുമായി ബന്ധപ്പെട്ടായിരുന്നു തന്റെ ‘പ്രതിപക്ഷം’ എന്ന യുട്യൂബ് ചാനലിലൂടെ ഹൈക്കോടതി ജഡ്ജിയെ ഷാജഹാൻ അധിക്ഷേപിച്ചത്.

പ്രസ്തുത കേസിൽ കെ എം ഷാജഹാന് നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിക്കുകയായിരുന്നു