എറണാകുളത്ത് 180 പേര്‍ക്ക് മഞ്ഞപ്പിത്തം; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

single-img
13 May 2024

എറണാകുളം ജില്ലയിൽ 180 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ജില്ലയിലെ വേങ്ങൂരിൽ ആണ് ആളുകൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതുവരെ രോഗം ബാധിച്ച് രണ്ടുപേർ മരിച്ചു. അമ്പതോളം പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്.

കൂട്ടത്തിൽ ഗുരുതരാവസ്ഥയിൽ ഉള്ളവർ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തിൽ നിന്നാണ് ഇവിടെ ആളുകൾക്ക് മഞ്ഞപ്പിത്തം ബാധിച്ചത് എന്നാണ് നിഗമനം . പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഇതോടൊപ്പം സന്നദ്ധ സംഘടനകളുടേയും വിദ്യാർത്ഥികളുടേയും സഹായത്തോടെ ബോധവത്ക്കരണം ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്.