ശ്രീരാമന്റെ വേഷം ചെയ്യുവാന്‍ താന്‍ ഭയപ്പെട്ടിരുന്നു. ഈ ചിത്രം ഏറെ ഇഷ്ടത്തോടെയും സമര്‍പ്പണ മനോഭാവത്തോടെയുമാണ് ചെയ്തത്; പ്രഭാസ്

single-img
4 October 2022

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘ആദിപുരുഷ്’. രാമായണം പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്‌ നടന്‍ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ശ്രീരാമന്റെ കേശം ചെയ്യുവാന്‍ താന്‍ ഭയപ്പെട്ടിരുന്നു. ഈ ചിത്രം ഏറെ ഇഷ്ടത്തോടെയും സമര്‍പ്പണ മനോഭാവത്തോടെയുമാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. ആദിപുരുഷിന്റെ ടീസര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു നടന്‍.

സിനിമയില്‍ സീതയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് നടി കൃതി സനോനാണ്. ‘ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്ബോള്‍ നമുക്ക് ഉത്തരവാദിത്തം വേണം. ഭാഗ്യവശാല്‍, ഞാന്‍ ഒരു മികച്ച സംവിധായകന്റെ കൈയിലാണ്, വിഷയത്തെക്കുറിച്ചും എല്ലാ കഥാപാത്രങ്ങളെക്കുറിച്ചും ഗവേഷണങ്ങള്‍ നടത്തിയ ഒരാള്‍’, കൃതി ചിത്രത്തെക്കുറിച്ച്‌ പറഞ്ഞു. അയോധ്യയില്‍ സരയൂ തീരത്ത് ഗംഭീര ടീസര്‍ ലോഞ്ചായിരുന്നു അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്.

അതേസമയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ടീസറിന് വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. 500 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്റ്റ്സ് നിലവാരമില്ലാത്തതാണെന്നാണ് പ്രധാന വിമര്‍ശനം. കുട്ടികള്‍ക്കായാണോ സിനിമ ഒരുക്കിയതെന്നും കൊച്ചു ടിവിയില്‍ റിലീസ് ചെയ്താല്‍ പണമുണ്ടാക്കാമെന്നും മറ്റുമായി കണക്കറ്റ പരിഹാസമാണ് ടീസര്‍ നേരിടുന്നത്.

ഓം റാവത്ത് സംവിധാനം ചെയ്യുന്ന ‘ആദിപുരുഷ്’ 2023ലെ വമ്ബന്‍ റിലീസുകളില്‍ ഒന്നാണ്. 2023 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദിക്കും തെലുങ്കിനും പുറമേ ചിത്രം തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴിമാറ്റിയും എത്തും. ഐമാക്സ് 3ഡി ഫോര്‍മാറ്റിലും ചിത്രം പുറത്തെത്തിക്കുന്നുണ്ട്.