മൂക്ക് പ്ലാസ്റ്റിക് സർജറി ചെയ്തുവോ; ആരാധകർക്ക് മറുപടിയുമായി അമൃത സുരേഷ്

single-img
30 July 2023

പ്രശസ്ത യുവ ഗായിക അമൃത സുരേഷിൻറെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കിടയിൽ ശ്രെദ്ധനേടാറുണ്ട്. ഗാനാലാപനത്തിൽ മാത്രമല്ല, ഫാഷനിലും തിളങ്ങുന്ന താരമാണ് അമൃത.ഇപ്പോൾ ഇതാ, അമൃതയുടെ മൂക്ക് പ്ലാസ്റ്റിക് സർജറി ചെയ്തുവോ എന്നതാണ് ആരാധകരുടെ പുതിയ സംശയം .

സോഷ്യൽ മീഡിയയിലൂടെ താരം തന്നെ ഇതിനു മറുപടിയുമായി ഇപ്പോൾ എത്തിയിരിക്കുകയാണ്. അമൃതയുടെ മൂക്ക് അതിമനോഹരമാണെന്നും അത് ഒരുപക്ഷെ സർജറിയിലൂടെ രൂപപ്പെടുത്തിയാകാമെന്നുമായിരുന്നു ആരാധകരുടെ സംശയം. പലരും അമൃതയുടെ ഫോട്ടോ പോസ്റ്റുകൾക്കു താഴെ കമന്റിലൂടെ ഈ വിവരം ചോദിച്ചിട്ടുമുണ്ട്.

താൻ മൂക്കിൽ എന്തെങ്കിലും സർജറി ചെയ്തോ എന്നു പലരും ചോദിച്ചെന്നും ഇല്ല എന്നാണ് തനിക്ക് ഈ ചോദ്യത്തിന് അവരോടു പറയാനുള്ളതെന്നുമാണ് സംശയങ്ങൾക്കുള്ള മറുപടിയായി അമൃത കുറിച്ചത്. ഇത് തന്റെ യഥാർഥ മൂക്ക്തന്നെ ആണെന്നും ജന്മനാ ലഭിച്ചതാണെന്നും അതിൽ കൃത്രിമമായി യാതൊന്നും ചെയ്തിട്ടില്ലെന്നും അമൃത പറയുന്നു.