മലയോര ജനതക്കെതിരെ പ്രവര്‍ത്തിക്കുന്ന കള്ളനാണ് ഹരീഷ് വാസുദേവൻ: എം എം മണി

single-img
2 July 2023

ഇടുക്കിയിലേക്ക് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണി. മൂന്നാറിൽ നടക്കുന്ന നിര്‍മാണ നിയന്ത്രണത്തില്‍ ഹരീഷ് വാസുദേവനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചത് കള്ളനെ കാവല്‍ ഏല്‍പ്പിച്ചത് പോലുള്ള നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ പരിസ്ഥിതിവിഷയങ്ങളിലാണ് കോടതി അഡ്വ. ഹരീഷ് വാസുദേവനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. മലയോര ജനതയ്ക്കെതിരേ പ്രവര്‍ത്തിക്കുന്ന കള്ളനാണ് ഹരീഷ് വാസുദേവനെന്ന് ആരോപിച്ച എം എം മണി, ഇത് ജനദ്രോഹമാണെന്നും ഹൈക്കോടതി ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

നേരത്തെ, ഒരു ഹർജിയിൽ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ മൂന്നാര്‍ ഉള്‍പ്പെടെയുള്ള ഒന്‍പത് പഞ്ചായത്തുകളില്‍ താഴത്തെ നില ഉള്‍പ്പെടെ മൂന്നുനിലകളില്‍ അധികമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കുന്നതും ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞിരുന്നു. ഈ തീരുമാനത്തിനെതിരെ സിപിഎം നേതൃത്വം രംഗത്ത് വന്നിരുന്നു.