ആം ആദ്മി പാർട്ടിയുടെ വളർച്ച ബിജെപിക്ക് ദഹിക്കുന്നില്ല; തകർക്കാൻ സിബിഐയെയും ഇഡിയെയെയും ഉപയോഗിക്കുന്നു: അരവിന്ദ് കെജ്രിവാൾ

single-img
18 September 2022

ആം ആദ്മി പാർട്ടിയെ തകർക്കാനായി ബിജെപി കേന്ദ്ര ഏജൻസികളായ സിബിഐയെയും, ഇഡിയെയെയും ഉപയോഗിക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടിയുടെ വളർച്ച ബിജെപിക്ക് ദഹിക്കുന്നില്ലെന്നും പാർട്ടിയുടെ സത്യസന്ധമായ രാഷ്ട്രീയവും ബിജെപിക്ക് ഉൾക്കൊള്ളാൻ ആകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി ഇവിടുത്തെ മാധ്യമങ്ങളെ വിരട്ടുന്നത് നിർത്തണം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ഗുജറാത്തിൽ ആം ആദ്മി പാർട്ടി സർക്കാർ ഉണ്ടാക്കുമെന്നും അരവിന്ദ് കെജ്രിവാൾ അവകാശപ്പെട്ടു. നേരത്തെ, ഡൽഹി ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. വഖഫ് ബോർഡ് അഴിമതി കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.