ഗവർണർ നടപ്പാക്കുന്ന ബിജെപി രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ കൈകാര്യം ചെയ്യും: തോമസ് ഐസക്

single-img
20 September 2022

സർക്കാർ അയച്ച ബില്ലുകൾ ഗവർണർക്ക് പോക്കറ്റിലിട്ട് നടക്കാനാവില്ല എന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. ഒന്നുകിൽ ഗവർണർ ഒപ്പിടണം, അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയയ്ക്കുകയോ നിയമസഭയ്ക്കു തിരിച്ചയയ്ക്കുകയോ വേണം. സഭ രണ്ടാമത് അയച്ചാൽ ഗവർണർ ഒപ്പിട്ടേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ തെരഞ്ഞെടുത്തത് ഗവർണറെയല്ല, ഇടത് സർക്കാരിനെയാണ്. കേന്ദ്രം ഭരിക്കുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കാത്തവരാണ്. ബിജെപി ഇതര സംസ്ഥാനങ്ങളെ ഗവർണറെ ഉപയോഗിച്ച് വരുതിയിലാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഗവർണർ നടപ്പാക്കുന്ന ബിജെപി രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.