അസമിലെ ആര്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

single-img
22 September 2022

അസമില്‍ ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യാതിഥി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആര്‍എസ്എസിന്റെ ദേശീയതലത്തിലുള്ള ബൗദ്ധീക സംഘടനയായ പ്രജ്ഞാപ്രവാഹ് അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ സംഘടിപ്പിക്കുന്ന ‘ലോക്മന്ഥന്‍ 2022’ എന്ന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് ഗവര്‍ണര്‍ പങ്കെടുക്കുക.

ആര്‍എസ്എസിന്റെ ദേശീയ നേതൃത്വത്തിലെ രണ്ടാമനായ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയ്‌ക്കൊപ്പമാണ് ഗവര്‍ണര്‍ വേദി പങ്കിടുന്നത്. അതേസമയം, ഏതാനും ദിവസം മുൻപ് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു.

ഇതിന് പിന്നാലെയാണ് ആര്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി ഗവര്‍ണര്‍ എത്തുന്നത്. രാജ്യത്തെ വിവിധ സംഘപരിവാര്‍ സംഘടനകളുടെ പിന്തുണയോടെ നടക്കുന്ന പരിപാടിയില്‍ 3000ല്‍ അധികം ആളുകള്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.