ഗവർണർ പ്രായത്തിന്റെ പക്വത കാണിക്കണം : മന്ത്രി എം.ബി രാജേഷ്

single-img
13 December 2023

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. കരിങ്കൊടി കാട്ടൽ ജനാധിപത്യപരമായ പ്രതിഷേധമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു . ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കേണ്ടത് ഗവർണർ ആണെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ കുട്ടികളെപ്പോലെ പെരുമാറരുതെന്നും പ്രായത്തിന്റെ പക്വതയോ പദവിയുടെ അന്തസ്സോ കാണിക്കണമെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു.