ആര്യാ രാജേന്ദ്രന്‍റെ നിയമന ശുപാര്‍ശ കത്തിലെ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനിലെ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ നിയമന ശുപാര്‍ശ കത്തിലെ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം.
ഇതിന്‍റെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടികളെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു.നാളെ വൈകിട്ട് നാല് മണിക്ക് സെക്രട്ടേറിയറ്റില്‍ ആണ് ചര്‍ച്ച.
നിയമന ശുപാര്‍ശക്കത്ത് വിവാദത്തില്‍ യുഡിഎഫും ബിജെപിയും പ്രതിഷേധം കടുപ്പിച്ചിരിക്കെയാണ് സര്‍ക്കാരിന്റെ അനുനയ നീക്കം. നിയമസഭ കൂടി നാളെ ചേരുമ്ബോള്‍ സഭക്ക് അകത്തും പുറത്തുംഈ വിഷയം ആളിക്കത്തിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കെയാണ് സര്‍ക്കാരിന്‍റെ നീക്കം എന്നതും ശ്രദ്ധേയം. ആഴ്ചകളായി തുടരുന്ന സമരം കോര്‍പറേഷന്‍റെ ദൈംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട് . പല ഭരണ നേട്ടവും ജനങ്ങളിലേക്ക് എത്തുന്നതിന് പകരം ഇത്തരം ആക്ഷേപങ്ങള്‍ മാത്രമാണ് താഴേത്തട്ടിലേക്ക് എത്തുന്നതെന്ന വിലയിരുത്തലും പാര്‍ട്ടി തലത്തിലും സര്‍ക്കാരിലും ഉണ്ട്