ഗവർണർക്കെതിരെ നീതി തേടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്: ഇ.പി ജയരാജൻ

single-img
2 November 2023

സംസ്ഥാന ഗവർണർ ഭരണസ്തംഭനം ഉണ്ടാക്കുകയാണെന്നും നീതി തേടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ജനങ്ങളുടെ താൽപ്പര്യമാണ് സുപ്രീംകോടതിക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്.

കേരളത്തിൽ ഭരണം സുഗമമായി മുന്നോട്ട് പോകണം. അതിന്വേണ്ടി നിയമസഭ പാസാക്കുന്ന നിയമം ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ‌ അംഗീകരിക്കണം. ഗവർണറാണ് തെറ്റ് തിരുത്തേണ്ടത്. സുധാകരൻ്റെ പ്രസ്താവന ഇടത് പക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചത് മൂലമാണെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, ഗവർണർക്കെതിരെ കേരളം സുപ്രിം കോടതിയിൽ പോയത് ശരിയായ നടപടിയല്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ പ്രതികരിച്ചു. ഗവർണറും സംസ്ഥാന സർക്കാരും ജനാധിപത്യത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. രണ്ടുപേരുടെയും പക്ഷം പിടിക്കാനില്ല. ഇരു കൂട്ടരും ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.