ബിജെപിയിൽ ചേർന്നതിന് വിചിത്ര വാദവുമായി മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കമത്ത്

single-img
14 September 2022

ബിജെപിയിൽ ചേർന്നതിന് വിചിത്ര വാദവുമായി മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കമത്ത്. ദൈവത്തിന്റെ അനുമതിയോടെയാണ് താൻ ബിജെപിയിൽ ചേർന്നത് എന്നാണു ദിഗംബര്‍ കമത്ത് ഇപ്പോൾ പറയുന്നത്.

തിരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസില്‍നിന്നു പുറത്തുപോകില്ലെന്നു പ്രതിജ്ഞയെടുത്തിരുന്നു എന്നത് ശരിയാണ്. എന്നാല്‍ വീണ്ടും ക്ഷേത്രത്തില്‍ പോയി ദൈവത്തെ സമീപിച്ചു കോൺഗ്രസ് വിടുന്നതിനെക്കുറിച്ചു ചോദിച്ചു. മികച്ചതെന്നു തോന്നുന്നതു ചെയ്യൂ എന്നാണു ദൈവം പറഞ്ഞത്’’ – കമത്ത് പറഞ്ഞു.

ഗോവയില്‍ പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ, ദിഗംബര്‍ കമത്ത് എന്നിവർ ഉൾപ്പെടെ കോണ്‍ഗ്രസിന്റെ എട്ട് എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്. ബുധനാഴ്ച, ലോബോയുടെ നേതൃത്വത്തിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ ബിജെപിയിൽ ചേരാനുള്ള പ്രമേയം പാസാക്കി. ലോബോയുടെ ഭാര്യ ദെലീല ലോബോ, രാജേഷ് ഫൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്‌സോ സെക്വീര, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് ബിജെപി പാളയത്തിലെത്തിയ മറ്റ് എംഎൽഎമാർ. ഇവർ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ സന്ദർശിച്ചു.