ജെന്റര്‍ ന്യൂട്രാലിറ്റി മത വിശ്വാസത്തിന് എതിര്: കെ എം ഷാജി

single-img
14 January 2023

ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ജെന്റര്‍ ന്യൂട്രാലിറ്റി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ജെന്റര്‍ ന്യൂട്രാലിറ്റി മത വിശ്വാസത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

അതേപോലെ തന്നെ എൽ ജി ബി ടി ക്യു സമൂഹം നാട്ടില്‍ തല്ലിപ്പൊളി പണിയെടുക്കുന്നവരാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നും കെ എം ഷാജി കൂട്ടിച്ചേർത്തു..