ഗൗതം മേനോനും ജോണി ആന്റണിയും അനുരാഗത്തിൽ;ചിത്രം പങ്ക് വച്ച് ജോണി ആന്റണി

single-img
17 January 2023

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സംവിധായകൻ ജോണി ആന്റണി. തന്റെ ഏറ്റവും പുതിയ ചിത്രമായ “അനുരാഗം” റിലീസിന് എത്തുന്നതിന്റെ സന്തോഷത്തിൽ ചിത്രത്തിൽ ജോണി ആന്റണിക്കൊപ്പം സഹതാരമായെത്തുന്ന സംവിധായകനും അഭിനേതാവുമായ ഗൗതം മേനോന് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അനുരാഗമെന്ന തന്റെ ചിത്രത്തിന്റെ വരവറിച്ചിരിക്കുകയാണ്. അഭിനേതാവ് എന്ന നിലയിൽ ജോണി ആന്റണി ഇരുപത്തിനാലാം വർഷത്തിലേക്ക് കടക്കുകയാണ് ഇപ്പോൾ. 1999ൽ ജോസ് തോമസ് ദിലീപിനെ നായനാക്കി ഒരുക്കിയ ‘ഉദയപുരം സുൽത്താൻ’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനേതാവ് എന്ന നിലയിൽ അദ്ദേഹം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.

ആദ്യമായി അഭിനേതാവായതിന് ശേഷം സംവിധാന രംഗത്താണ് അദ്ദേഹം കൂടതലായി ശ്രദ്ധ കേന്ദ്രീകരിച്ചത്. ആദ്യത്തെ സംവിധാന സംരംഭമായ എക്കാലത്തെയും ഹിറ്റ് ചിത്രം ‘സി.ഐ.ഡി മൂസ’ അദ്ദേഹത്തിന് സംവിധായകൻ എന്ന നിലയിൽ വലിയൊരു സ്ഥാനമാണ് നൽകിയത്. തുടർന്ന് സൂപ്പർ താരങ്ങളെ വച്ച് ഒട്ടെ ഏറെ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ശേഷമാണ് അദ്ദേഹം വീണ്ടും അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. ഇപ്പോൾ അഭിനേതാവ് എന്ന നിലയിൽ വളരെ വലിയ തിരക്കുള്ള താരമാണ് അദ്ദേഹം. കൂടുതലും ഹാസ്യരസ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചു വരുന്നത്. എന്നാൽ അതിന് മാറ്റം നൽകുന്ന കഥാപാത്രമാണ് ഷഹദ് സംവിധാനം ചെയ്യുന്ന “അനുരാഗം” എന്ന ചിത്രത്തിൽ അദ്ദേഹം അവതരിപ്പിക്കുന്ന ജോസ് എന്ന ബാങ്ക് ഉദ്ദ്യോഗസ്ഥനായ കഥാപാത്രം. “അനുരാഗം” തീയറ്ററിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് ജോണി ആന്റണി എന്ന അഭിനേതാവിന്റെ പുതിയൊരു മുഖം കാണാൻ കഴിയുമെന്നാണ് അണിയറ പ്രവർത്തകരിൽ നിന്ന് അറിയാൻ കഴിയുന്നത്.

അനുരാഗം എന്ന സിനിമയുടെ പിറവിക്ക് പിന്നിലും ജോണി ആന്റണി എന്ന സിനിമ പ്രേമിയുടെ പങ്കും സംവിധായകൻ ഷഹദ് ഓർമ്മിക്കുന്നു. സിനിമയുടെ തുടക്കം മുതൽ നിർമ്മാതാവിലേക്ക് തങ്ങളെ എത്തിക്കുന്നതിന് വരെ അദ്ദേഹം മുന്നിൽ നിന്ന് സഹായങ്ങൾ നൽകി. മികച്ച നിർമ്മാതാക്കളെ ലഭിച്ചതിനാൽ ഒരു ഘട്ടത്തിൽ പോലും പ്രയാസങ്ങൾ ഒന്നും ഇല്ലാതെയാണ് സിനിമ പൂർത്തിയാക്കാൻ സാധിച്ചത് അതിന് കാരണം ജോണിച്ചേട്ടന്റെ സഹായമാണ് എന്ന് സംവിധായകൻ വ്യക്തമാക്കി. “അനുരാഗം” സിനിമ തീയറ്ററിൽ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരും ജോണി ആന്റണിയുടെ ജോസിനെക്കുറിച്ച് ഏറെ ഇഷ്ട്ടത്തോടെ സംസാരിക്കുന്നത് കാണാൻ കാത്തിരിക്കാം. ഷഹദ് സംവിധാനം ചെയ്യുന്ന അനുരാഗത്തിന്റെ രചന ചിത്രത്തിലെ നായകനായ അശ്വിൻ ജോസിന്റെതാണ്. ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ സംഗീതം ജോയൽ ജോൺസ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോൾ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്,മോഹൻ കുമാർ,ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. കലാസംവിധാനം- അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, സംഘട്ടനം- മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവിഷ് നാഥ്, കോറിയോഗ്രഫി- റീഷ്ധാൻ അബ്ദുൽ റഷീദ്, അനഘ മറിയ വർഗീസ്, ജിഷ്ണു,ഡിഐ- ലിജു പ്രഭാകർ, സ്റ്റിൽസ്- ഡോണി സിറിൽ, പിആർഒ- വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്. അനുരാഗത്തിലെ ആദ്യ ഗാനമായ ‘ചില്ല് ആണേ’ യൂട്യൂബിൽ പത്ത് ലക്ഷം വ്യൂസിനു മുകളിൽ നേടി ട്രെൻഡിങ്ങിൽ തുടരുന്നുണ്ട്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ട്.