സെഞ്ച്വറി നേടാനാവാതെ 3 വര്‍ഷം: കോലിയുടെ സ്ഥാനത്ത് മറ്റാരായാലും ടീമിന് പുറത്താകും: ഗൗതം ഗംഭീര്‍

single-img
11 September 2022

മികച്ച പ്രകടനങ്ങൾ നടത്തി ഫോമിലേക്ക് എത്താൻ കഴിയാതിരുന്നപ്പോഴും വിരാട് കോലിക്ക് ടീമിൽ അവസരങ്ങൾക്ക് കുറവുണ്ടായില്ല എന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. അവസാന മൂന്ന് വര്‍ഷമായി കോലി ഒറ്റ സെഞ്ച്വറി നേടിയിട്ടില്ല. ഇത്രയധികം കാലം സെഞ്ച്വറി നേടാനായില്ലെങ്കില്‍ മറ്റ് ബാറ്റ്‌സ്മാന്‍മാരെ ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടാകുമെന്നും ഗംഭീര്‍ പറഞ്ഞു.

‘ഇത് വെറും മൂന്ന് മാസമല്ല, മൂന്ന് വര്‍ഷമാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. മൂന്ന് വര്‍ഷങ്ങൾ എന്നത് വളരെ നീണ്ട സമയമാണ്. ഞാന്‍ കോലിയെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നില്ല, ഇപ്പോൾ തിരികെ വരാനും ഫോമില്ലാതെ നിലനിൽക്കാനും അദ്ദേഹത്തിന് ഇത് സാധിച്ചത് മുമ്പ് നിരവധി റണ്‍സ് നേടാനായത് കൊണ്ടാണ്.

അതേസമയം, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സെഞ്ച്വറി നേടിയില്ലെങ്കില്‍ യുവതാരങ്ങളില്‍ ആരെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിജീവിക്കുമായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല’. ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ പറഞ്ഞു.

ഇത്തവണ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരെയാണ് കോഹ്ലി സെഞ്ച്വറി നേടി ഫോമിലേയ്ക്ക് തിരികെ എത്തിയത് . ടീമിനായി കെ എല്‍ രാഹുലിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത കോഹ്ലി അവസാന പന്ത് വരെ ക്രീസിലുണ്ടായിരുന്നു. 61 ബോളുകളിൽ നിന്നും പുറത്താകാതെ 122 റണ്‍സാണ് നേടിയത്.