ഗണേഷ് കുമാർ എത്രയോ പേരെ ചതിച്ചിരിക്കുന്നു; സ്വന്തം അച്ഛനെ ചതിച്ച ആളാണ്: വെള്ളാപ്പള്ളി

single-img
2 March 2026

ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ അധിക്ഷേപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ ആരെയും ചതിച്ചിട്ടില്ല, ഗണേഷ് കുമാർ എത്രയോ പേരെ ചതിച്ചിരിക്കുന്നു, സ്വന്തം അച്ഛനെ ചതിച്ച ആളാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഗണേഷ് കുമാറിനെ രാഷ്ട്രീയത്തിലെ ചതിയൻ ചന്തുവെന്ന് വിളിച്ച വെള്ളാപ്പള്ളി ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ കുഴിത്തുരുമ്പാണ് ഗണേഷ് കുമാറെന്നും പറഞ്ഞു.

ഗണേഷ് എല്ലാവരുമായി പ്രശ്നമുണ്ടാക്കുന്ന ആളാണ്. സ്വന്തം അച്ഛനുമായും സഹോദരിയും ഭാര്യയുമായും പ്രശ്നങ്ങൾ ഉണ്ടാക്കി. രാഷ്ട്രീയത്തിലും പലരെയും ചതിച്ചു. ഉമ്മൻചാണ്ടിയെയും അതിൽപ്പെടുത്തി. രാഷ്ട്രീയത്തിലെ ചതിയൻ ചന്തു ആണ് ഗണേശൻ. ഇത്രയും ധാർഷ്ട്യത്തോടെ മറ്റൊരു മന്ത്രിയുണ്ടോ?. സർ ചക്രവർത്തിമാരുടെ സ്വഭാവമാണ് ഗണേശനെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേ സമയം നായർ ഈഴവ ഐക്യം. താൻ ആരെയും വേദനിപ്പിച്ചിട്ടില്ല. തുറന്ന മനസ്സോടെയാണ് ഇതിൽ ഇടപെട്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എൻഎസ്എസ് – എസ്എൻഡിപി ഐക്യ നീക്കത്തിന് പിന്നിൽ ചതി ഉണ്ടായിരുന്നുവെന്ന ഗണേഷ് കുമാറിന്റെ പ്രതികരണമാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്. അതോടെയാണ് അധിക്ഷേപിക്കുന്ന മറുപടിയുമായി വെള്ളാപ്പള്ളിയുടെ പ്രതികരണം.