പാണക്കാടെത്തി ജി. സുധാകരൻ; സാദിഖലി ശിഹാബ് തങ്ങളുമായും കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തി

single-img
12 May 2026

ജി. സുധാകരൻ പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് അദ്ദേഹം ചർച്ച നടത്തിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിവിധ മത-സാംസ്‌കാരിക-സാമൂഹിക നേതാക്കളെ നേരിൽ കണ്ട് നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.

പാണക്കാട് എത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് ജി. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. “തിരഞ്ഞെടുപ്പിൽ കോൺഗ്രസും ലീഗും നൽകിയ പിന്തുണ വലിയ താങ്ങും തണലുമായിരുന്നു. അവർ അവസാനം വരെ കൂടെ നിന്നു. ഏറ്റവും കുറഞ്ഞ ചെലവിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത് ഞാനാണ്.

എനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം കള്ളമാണെന്ന് വോട്ടർമാർ തെളിയിച്ചു,” അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് വിട്ടുപോയ ഗോവിന്ദൻ, കുഞ്ഞിക്കൃഷ്ണൻ എന്നിവരുമായി യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.