ജി സ്‌ക്വാഡ്; ലോകേഷ് കനകരാജ് പ്രൊഡക്ഷൻ രംഗത്തേക്ക്

single-img
28 November 2023

തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളായ ലോകേഷ് കനകരാജ് ആദ്യമായി പ്രൊഡക്ഷൻ രംഗത്തേക്ക് കടക്കുന്നു. പുതിയ പ്രൊഡക്ഷൻ ഹൗസ് – ജി സ്‌ക്വാഡ് ലോഞ്ച് ചെയ്യുന്നതായി അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘ഇതിനോടകം മാനഗരം’, ‘കൈതി’, ‘മാസ്റ്റർ’, ‘വിക്രം’, ‘ലിയോ’ തുടങ്ങിയ സൂപ്പർ ഹിറ്റുകളായ സിനിമകളിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് ലോകേഷ് കനകരാജ്.

നിലവിൽ അദ്ദേഹം രജനികാന്തുമായി സഹകരിച്ച് സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ‘തലൈവർ 171’ എന്ന ഓപസ് പ്രോജക്റ്റിനായി സഹകരിച്ചുകൊണ്ടിരിക്കുകയാണ്. ‘ജി സ്ക്വാഡ്’ എന്ന പേരിൽ സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് രൂപീകരിച്ചതിനെക്കുറിച്ചു ലോകേഷ് കനകരാജിന്റെ വാക്കുകൾ ഇങ്ങനെയാണ്:

എന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാനും അതുവഴി അഭിരുചികൾ ആസ്വദിക്കുന്ന പുതിയ വിചിത്രമായ സിനിമകൾ യാഥാർത്ഥ്യമാക്കാനുമുള്ള ആത്മാർത്ഥമായ ശ്രമത്തോടെയാണ് ഞാൻ ജി സ്ക്വാഡിനൊപ്പം ഒരു നിർമ്മാതാവായി ഒരു പുതിയ യാത്ര ആരംഭിക്കുന്നത്. സിനിമാ പ്രേമികളുടെ,എല്ലാ പ്രിയപ്പെട്ട പ്രേക്ഷകരുടെയും സ്‌നേഹവും പിന്തുണയുമാണ് എന്റെ സംവിധാന സംരംഭങ്ങളിൽ നെടുംതൂണായത്. ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള ഈ പുതിയ ശ്രമത്തിനും ഈ പ്രൊഡക്ഷൻ ഹൗസിലൂടെ സൃഷ്ടിക്കപ്പെട്ടുന്ന സിനിമകൾക്കും ഞാൻ അതേ പിന്തുണ പ്രതീക്ഷിക്കുന്നു”.